National
ന്യൂഡൽഹി: ലോക്ജനശക്തി പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും താനും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ തള്ളി നടി കങ്കണ റണാവത്ത്. പൊതുപരിപാടികളിൽ ഇരുവരെയും ഒന്നിച്ചു കണ്ടതോടെയാണ് ഇവർ പ്രണയത്തിലാണെന്ന തരത്തിൽ ചർച്ചകൾ സജീവമായത്. എന്നാൽ ചിരാഗ് തന്റെ നല്ലൊരു സുഹൃത്ത് മാത്രമാണെന്ന് കങ്കണ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"ചിരാഗ് വെറും സുഹൃത്താണ്. അദ്ദേഹത്തെ കാണുമ്പോൾ ഒരു സുഹൃത്തിനെ കാണുന്ന പോലെയേ തോന്നാറുള്ളൂ. സത്യസന്ധമായി പറയട്ടെ, ഞങ്ങൾക്കിടയിൽ പ്രണയമൊന്നുമില്ല. ഞങ്ങൾ പരസ്പരം അറിയാൻ തുടങ്ങിയിട്ട് പത്ത് വർഷത്തിലേറെയായി. പത്ത് വർഷം മുമ്പ് അദ്ദേഹം എന്റെ കൂടെ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പ്രണയമുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഞങ്ങൾക്ക് കുട്ടികളായേനെ" - കങ്കണ തമാശരൂപേണ പറഞ്ഞു.
അദ്ദേഹത്തെ കാണുമ്പോൾ വളരെ പോസിറ്റീവ് ആയ ഒരു അനുഭവം തോന്നാറുണ്ട്. സിനിമാ പശ്ചാത്തലമുള്ള ആളായതുകൊണ്ട് തന്നെ തങ്ങൾ തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ടെന്നും എന്നാൽ അതിൽ പ്രണയമില്ലെന്നും കങ്കണ കൂട്ടിച്ചേർത്തു. 2011-ൽ പുറത്തിറങ്ങിയ 'മിലെ ന മിലെ ഹം' എന്ന ചിത്രത്തിൽ കങ്കണയും ചിരാഗും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. ചിരാഗ് പാസ്വാന്റെ ആദ്യ സിനിമയായിരുന്നു ഇത്. വർഷങ്ങൾക്ക് ശേഷം ഇരുവരും രാഷ്ട്രീയത്തിൽ സജീവമായതോടെയാണ് പഴയ സൗഹൃദം വീണ്ടും മാധ്യമശ്രദ്ധ നേടിയത്. ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമായ 'എമർജൻസി' എന്ന ചിത്രമാണ് കങ്കണയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. സിനിമ സംവിധാനം ചെയ്തതും കങ്കണ തന്നെയായിരുന്നു.
Movies
സംഗീതസംവിധായകൻ എ.ആർ. റഹ്മാനെതിരെ ആഞ്ഞടിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. എ.ആർ റഹ്മാനെക്കാൾ മുൻവിധിയും വെറുപ്പുമുള്ള ഒരാളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും തന്റെ ചിത്രത്തിന് സംഗീതം ചെയ്യാൻ റഹ്മാനെ ക്ഷണിച്ചിട്ട് അദ്ദേഹം വിസമ്മതിച്ചെന്നും കങ്കണ റണൗട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
താൻ സംവിധാനം ചെയ്ത എമർജൻസി എന്ന ചിത്രത്തെ പ്രൊപ്പഗാണ്ട സിനിമയെന്ന് വിളിച്ച എ.ആർ റഹ്മാൻ തന്നെ കാണാൻ പോലും കൂട്ടാക്കിയില്ലെന്നും കങ്കണ പറയുന്നു.
''പ്രിയപ്പെട്ട എ.ആർ. റഹ്മാൻ ജി, കാവി പാർട്ടിയെ പിന്തുണയ്ക്കുന്നതുകൊണ്ട് സിനിമാ മേഖലയിൽ പല മുൻവിധികൾക്കും വിവേചനങ്ങൾക്കും ഞാൻ പാത്രമായിട്ടുണ്ട്. പക്ഷേ നിങ്ങളേക്കാൾ കൂടുതൽ മുൻവിധിയും വെറുപ്പുമുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല.
ഞാൻ സംവിധാനം ചെയ്ത ‘എമർജെൻസി’ എന്ന ചിത്രത്തെക്കുറിച്ച് നിങ്ങളോട് പറയണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. കഥ കേൾക്കുകപോയിട്ട് എന്നെ കാണാൻ പോലും നിങ്ങൾ കൂട്ടാക്കിയില്ല. ഒരു പ്രൊപ്പഗാണ്ട സിനിമയുടെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് എന്നോട് പറഞ്ഞു.
വിരോധാഭാസമെന്നു പറയട്ടെ, എല്ലാ വിമർശകരും ‘എമർജെൻസി’ ഒരു മാസ്റ്റർപീസ് ആണെന്ന് വിലയിരുത്തി. പ്രതിപക്ഷ പാർട്ടി നേതാക്കൾ പോലും സിനിമയെ അഭിനന്ദിച്ചുകൊണ്ട് എനിക്ക് കത്തുകൾ അയച്ചു. പക്ഷേ നിങ്ങൾ വെറുപ്പു കാരണം അന്ധനായിപ്പോയി. നിങ്ങളോട് എനിക്ക് സഹതാപം തോന്നുന്നു''. കങ്കണ പറഞ്ഞു.
ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഛാവ സിനിമയ്ക്കെതിരെ എ.ആർ റഹ്മാൻ സംസാരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ‘ഛാവ’ സിനിമ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് എ.ആർ. റഹ്മാൻ പറഞ്ഞിരുന്നു.
ഇന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങൾ സംഗീതത്തെയും ബാധിക്കുന്നുണ്ടെന്നും കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ അവസരങ്ങൾ നഷ്ടമാകുന്നുണ്ടെന്നും എ.ആർ റഹ്മാൻ ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയിരുന്നു.
National
ചണ്ഡീഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകാന്‍ പഞ്ചാബ് കോടതി ഉത്തരവിട്ടു. 2020-21ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ അധിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് കേസ്.
കേസ് ഫയല്‍ ചെയ്തത് 73 കാരിയായ മഹിന്ദര്‍ കൗര്‍ ആണ്. കങ്കണ തന്റെ എക്സ് പോസ്റ്റില്‍ മഹിന്ദര്‍ കൗറിനെ ഷഹീന് ബാഗ് പ്രക്ഷോഭത്തിലെ ബില്‍കീസ് ബാനോയായി തെറ്റിദ്ധരിപ്പിച്ച് ചിത്രീകരിച്ചു എന്നാണ് ആരോപണം.
ഇതോടൊപ്പം, കര്‍ഷക സമരത്തില്‍ സ്ത്രീകളെ 100 രൂപ കൊടുത്ത് കൊണ്ടുവരുന്നുവെന്ന് അധിക്ഷേപകരമായി പരാമര്‍ശിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇന്ന് നടന്ന വാദത്തില്‍ ഭട്ടിണ്ടയിലെ പ്രത്യേക എം.പി-എംഎൽഎ. കോടതിയാണ് കങ്കണയുടെ ഹാജര്‍വയ്പ്പില്‍ നിന്നുള്ള ഒഴിവാക്കല്‍ അപേക്ഷ തള്ളിയത്. മുംബൈയില്‍ ഔദ്യോഗികവും മുന്‍നിശ്ചയിച്ചതുമായ പരിപാടികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. എന്നാൽ, ഇത് തുടര്‍ച്ചയായ നാലാമത്തെ ഒഴിവാക്കല്‍ അപേക്ഷയാണെന്നും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായും കോടതി വിലയിരുത്തി.
അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളോ തെളിവുകളോ നല്‍കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അടുത്ത വാദം ജനുവരി 15ന് നടക്കും. അന്ന് കങ്കണ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രത്യേക കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ ഒഴിവാക്കല്‍ അനുവദിക്കൂ എന്നും വ്യക്തമാക്കി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട കങ്കണയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തെയും നടപടികളുണ്ടായിട്ടുണ്ട്. ഇതേ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ചണ്ഡീഗഢ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയില്‍ നിന്ന് കങ്കണ മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.
National
ചണ്ഡീഗഡ്: മാനനഷ്ടക്കേസിൽ നടിയും എംപിയുമായ കങ്കണ റണാവത്തിനോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ഹൈക്കോടതി. വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാമെന്ന കങ്കണയുടെ ആവശ്യം തള്ളിയാണ് കോടതി കർശന നിർദേശം നൽകിയത്.
ഒക്ടോബർ 27 ന് ഹാജരാകണമെന്നാണ് കോടതി അറിയിച്ചത്. പിൻവലിക്കപ്പെട്ട കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധത്തിനിടെ പഞ്ചാബിലെ ബഹാദുർഗഡ് ജാൻഡിയൻ ഗ്രാമത്തിലെ മഹീന്ദർ കൗറിനെക്കുറിച്ച് എക്സിലൂടെ അഭിപ്രായം പങ്കുവച്ചതിനെ തുടർന്നാണ് കങ്കണയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണാ റണാവത്തിന്റെ അഭിഭാഷകന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം കോടതി അപേക്ഷ തള്ളി.
കേസിന്റെ പ്രാരംഭ ഘട്ടത്തിൽ, പ്രതിയെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന്, നിയമം വ്യവസ്ഥ ചെയ്യുന്നില്ലാത്തതിനാൽ കങ്കണ റണാവത്തിന്റെ അപേക്ഷയെ ഞങ്ങൾ എതിർത്തുവെന്ന് പരാതിക്കാരിയായ മഹീന്ദർ കൗറിനുവേണ്ടി ഹാജരായ അഭിഭാഷകൻ രഘുബീർ സിംഗ് ബെനിവാൾ പറഞ്ഞു.
ബിൽക്കീസ് ബാനോ എന്ന് സംബോധന ചെയ്ത് കങ്കണ റണാവത് തന്നെ അപകീർത്തിപ്പെടുത്തിയെന്ന് 73 കാരിയായ പരാതിക്കാരി ആരോപിച്ചിരുന്നു.